Skip to main content

Posts

Showing posts from March, 2018

ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചാന്‍ഡിമലിനു രണ്ടു മത്സരങ്ങളില്‍ നിന്നു വിലക്ക്

കൊളംബോ: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചാന്‍ഡിമലിനു രണ്ടു മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയുമായുള്ള പോരാട്ടത്തിനിറങ്ങുന്ന ലങ്കന്‍ ടീമിനു കനത്ത തിരിച്ചടി നല്‍കുന്നതാണ് തീരുമാനം. ഇതോടെ ട്വന്റി20 പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നും ലങ്കന്‍ നായകന് വിട്ടു നില്‍ക്കേണ്ടി വരും. ഇത് കൂടാതെ ശ്രീലങ്കന്‍ താരങ്ങള്‍ മാച്ച് ഫീയുടെ 60 ശതമാനം പിഴയായി അടയ്ക്കണം.
ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിലെ ഓവര്‍ നിരക്കാണ് അച്ചടക്ക നടപടിക്കു കാരണം.  ഇതോടെ തിസാര പെരേയായിരിക്കും ടീമിനെ നയിക്കുക.